എഡിറ്റര്‍
എഡിറ്റര്‍
മക് ലാറന്‍ എംപി 4 12 സി
എഡിറ്റര്‍
Friday 3rd January 2014 3:18pm

maklaran

ഏറ്റവും പുതിയതായി ദുബായ് പോലീസ് സ്വന്തമാക്കിയത് സൂപ്പര്‍ കാറായ മക് ലാറന്‍ എംപി 4  12 സി ആണ്.

ഒന്നര കോടി രൂപയോളം വിലയുണ്ടിതിന്.

608 ബിഎച്ച്പി ശേഷിയുള്ള 3.8 ലീറ്റര്‍ , വി 8 ഇരട്ട ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള സൂപ്പര്‍ കാറിന് 100 കിമീ വേഗമെടുക്കാന്‍ വെറും 3.3 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 333 കിമീ ആണ് പരമാവധി വേഗം.

ദുബായ് പൊലീസ് വാഹനങ്ങള്‍ക്ക് പരമ്പരാഗതമായി ഉപയോഗിക്കുന്ന പച്ച  വെളുപ്പ് നിറക്കൂട്ടാണ് മക് ലാറന്‍ കാറിനും.

പതിനാറ് കോടി രൂപ വിലയുള്ള ആസ്റ്റന്‍ മാര്‍ട്ടിന്‍ വണ്‍  77 നേരത്തെ തന്നെ ദുബായ് പൊലീസ് സ്വന്തമാക്കിയിട്ടുണ്ട്.

ഫെരാരി എഫ്എഫ് , മെഴ്‌സിഡീസ് എസ്എല്‍എസ് ഗള്‍വിങ് , ഷെവര്‍ലെ കമാരോ , ബെന്‍ലി കോണ്ടിനെന്റല്‍ ജിടി , ലംബോര്‍ഗിനി അവന്റഡോര്‍ എന്നിവയാണ് ദുബായ് പോലീസ് വാഹനവ്യൂഹത്തിലെ മറ്റു താരങ്ങള്‍.

Advertisement