ചെന്നൈ: നടന്‍ കമല്‍ഹാസന്‍ രൂപീകരിച്ച ‘മക്കള്‍ നീതി മയ്യം’ എന്ന രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു. കമല്‍ഹാസന്റെ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനം ബുധനാഴ്ച വൈകുന്നേരം മധുരയില്‍ വച്ചാണ് നടന്നത്. രാഷ്ട്രീയപ്രവേശനത്തിന്റെ ഭാഗമായി കമല്‍ സംസ്ഥാനപര്യടനവും നടത്തിയിരുന്നു.

പാര്‍ട്ടിയുടെ അടുത്ത യോഗം തിരുച്ചിറപ്പള്ളിയില്‍ വച്ചു നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ യോഗത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്തിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ സന്ദേശത്തിലൂടെ പിന്തുണയറിയിക്കുകയും ചെയിതിരുന്നു.

കോര്‍ത്തുപിടിച്ച ചുവപ്പും വെള്ളയും നിറമുള്ള കൈകള്‍ക്ക് നടുവിലായി നക്ഷത്രം ആലേഖനം ചെയ്തതാണ് ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടിയുടെ പതാക.