Categories
chemmannoor

മക്ക ക്രെയിന്‍ അപകടക്കേസ് സൗദി കോടതി തള്ളിയെന്ന് റിപ്പോര്‍ട്ട്

crane-accident

റിയാദ്: മക്ക ക്രെയിന്‍ അപകടക്കേസ് കോടതി തള്ളിയതായി റിപ്പോര്‍ട്ട്. കേസില്‍ ആരോപണവിധേയരായ 13 പേരെ കോടതി കുറ്റവിമുക്തയാക്കിയെന്നും ഒരു സൗദി പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ ഒരാള്‍ മാത്രമേ സൗദി സ്വദേശിയുള്ളൂ. പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. അശ്രദ്ധ മരണത്തിലേക്കു നയിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ അവഗണിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുണ്ടായിരുന്നത്.

സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഈ കേസ് തങ്ങളുടെ അധികാര പരിധിയില്‍ വരില്ലെന്ന് മക്കയിലെ ക്രിമിനല്‍ കോടതി അറിയിക്കുകയായിരുന്നു.

ക്രെയിന്‍ അപകടക്കേസില്‍ 14 പേരാണ് വിചാരണ നേരിടുന്നതെന്നാണ് 2016 ആഗസ്റ്റില്‍ റിപ്പോര്‍ട്ടു വന്നത്. ഇതില്‍ ആറുപേര്‍ സൗദിക്കാരാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ആരോപണവിധേയരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. നേരത്തെ 14 പ്രതികളെന്നത് 13 ആയതുസംബന്ധിച്ചും യാതൊരു വിശദീകരണവും വന്നിട്ടില്ല.

Tagged with: