ഏതുതരത്തിലുള്ള ചിത്രമെടുക്കാനും ധൈര്യം കാണിക്കുമെങ്കിലും ബോളിവുഡിലെ ഖാന്‍മാരായ അമീര്‍ഖാനേയും ഷാരൂഖ് ഖാനേയും സല്‍മാന്‍ ഖാനേയും ഒന്നിപ്പിപ്പ് ഒരു സിനിമയെടുക്കാനുള്ള ധൈര്യം തനിയ്ക്കില്ലെന്ന് പറയുകയാണ് ബോളിവുഡിലെ ഹിറ്റ് മേക്കര്‍ കരണ്‍ ജോഹര്‍.

ഇവരെ മൂന്ന് പേരെയും ഒരു സിനിമയില്‍ അഭിനയിപ്പിച്ചാല്‍ താന്‍ ആശുപത്രിക്കിടക്കയില്‍ ആയിപ്പോവുമെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്. ബോളിവുഡിലെ മിന്നും താരങ്ങളാണ് ഇവര്‍ മൂവരും. അതുകൊണ്ട് തന്നെ അവരെ ഒന്നിപ്പിച്ച് സിനിമ ചെയ്യുമ്പോള്‍ അതിനൊത്ത തിരക്കഥ ലഭിക്കണം. തിരക്കഥയില്‍ ഓരോ താരത്തിനും പ്രാധാന്യം വേണം. അത്തരത്തിലൊരു തിരക്കഥ ലഭിക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു.

ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രി കുറച്ചുകൂടി ബോള്‍ഡ് ആയതായി തോന്നുന്നുണ്ടെന്നും ആളുകള്‍ ചിത്രങ്ങള്‍ സെലക്ട് ചെയ്ത് കാണാന്‍ തുടങ്ങിയെന്നും കരണ്‍ പറഞ്ഞു.

Ads By Google

എങ്ങനെ ഇത്രയേറെ സമയം ലഭിക്കുന്നുവെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.  ഒരു കല്യാണമൊക്കെ കഴിച്ച് കുട്ടികളൊക്കെയായാല്‍ പിന്നെ ജീവിതത്തില്‍ സമയം തികയില്ല. കൂടുതല്‍ സമയവും കുടുംബത്തിനും കുട്ടികള്‍ക്കുമായി മാറ്റിവെയ്‌ക്കേണ്ടിവരും. എന്നാല്‍ എന്നെ സംബന്ധിച്ച് ഞാന്‍ ഫ്രീയാണ്. എന്റെ കരിയര്‍ ഒഴിച്ച് മറ്റൊന്നിനെ കുറിച്ചും ചിന്തിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ എല്ലാത്തിലും എനിയ്ക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നു-കരണ്‍ പറഞ്ഞു.