എഡിറ്റര്‍
എഡിറ്റര്‍
മെയ്ക്ക് അപ്പില്‍ ശ്രദ്ധിക്കേണ്ടത്
എഡിറ്റര്‍
Saturday 26th September 2015 1:22pm

make-up

സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മെയ്ക്ക് അപ്പ്. എന്നാല്‍ പല കാലാവസ്ഥയിലും പല തരത്തിലുള്ള മെയ്ക്കപ്പുകളാണ് നമ്മുടെ മുഖത്തിന് യോജിക്കുക.

ലിപ് ഷേഡുകളും ഐ ഷേഡുകളും തിരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

കണ്ണിന് മുകളിലായി മെയ്ക്ക് അപ് ഇടുമ്പോള്‍ പലരും പ്രത്യേക ശ്രദ്ധ കൊടുക്കാറില്ല. എന്നാല്‍ ഇരുണ്ട നിറങ്ങള്‍ കണ്ണിന് മുകളില്‍ നല്‍കുന്നതാണ് പലപ്പോഴും ആകര്‍ഷകമാകുക.

എന്നാല്‍ വെളുത്ത നിറക്കാര്‍ക്ക് പര്‍പ്പിള്‍ നിറമാകും കൂടുതല്‍ യോജിക്കുക. ലിപ് ഷേഡിന് നമ്മള്‍ തിരഞ്ഞെടുക്കുന്ന അതേ നിറം തന്നെ ഐ ഷേഡ് ആയി ഉപയോഗിക്കുന്നത് മുഖത്തിന് കൂടുതല്‍ ഭംഗി നല്‍കും.

ഇരുണ്ട നിറമുള്ളവര്‍ക്ക് അല്പം ലൈറ്റ് നിറങ്ങളാണ് ലിപ്സ്റ്റിക്കായും ലിപ് ലൈനറായും ഉപയോഗിക്കാന്‍ നല്ലത്. ലൈനര്‍ ഇരുണ്ട കളറും ലിപ് സ്റ്റിക് ലൈറ്റ് നിറവുമാകുന്നത് പലര്‍ക്കും യോജിക്കണമെന്നില്ല.

റോസ് ഗോള്‍ഡ് മെയ്ക്ക് അപ് ആണ് കുറച്ച് കൂടി വേഗത്തിലും ആകര്‍ഷകമായും ചെയ്യാന്‍ സാധിക്കുക. ഏത് തരത്തിലുള്ള സ്‌കിന്‍ ടോണ്‍ ഉള്ളവര്‍ക്കും യോജിക്കുന്ന ഒന്നാണ് റോസ് ഗോള്‍ഡ് മെയ്ക്ക് അപ്പ്.

എന്നാല്‍ മഴക്കാലത്ത് വളരെ ലളിതമായ ലൈറ്റ് മെയ്ക് അപ്പാണ് നല്ലത്. വാട്ടര്‍പ്രൂഫ് കോസ്‌മെറ്റിക്കുകളാണ് ഇക്കാലത്ത് ഉപയോഗിക്കാന് നല്ലത്. വെള്ളമായാല്‍ പടരാത്ത ലിപ് സ്റ്റിക്കുകളും ഐ ലൈനര്‍, ഫൗണ്ടേഷന്‍ തുടങ്ങിയവരും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

മഴക്കാലത്ത് ഫൗണ്ടേഷന്‍ ക്രീം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പകരം മെയ്ക് അപ് ഇടുന്നതിന് മുമ്പ് അല്‍പം പൗഡര്‍ ഇടാം.

പിങ്ക് കളറിലുള്ള ഐ ഷാഡോ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അതല്ലെങ്കില്‍ ചര്‍മ്മത്തിന്റെ നിറത്തിനനുസരിച്ച് മറ്റേതെങ്കിലും നിറത്തിലുള്ള ഐ ഷാഡോ ഉപയോഗിക്കാം.

Advertisement