ചിത്രീകരണം ഏറെ നീണ്ടുപോയ ജയറാം ചിത്രം മേക്കപ്പ് മാന്‍ ഫെബ്രുവരി 11ന് തിയറ്ററുകളിലെത്തും. ഷാഫിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മേരിയ്ക്കുണ്ടൊരു കുഞ്ഞാടിന്റെ  വന്‍   വിജയത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഷാഫി ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2011ലെ ജയറാമിന്റെ രണ്ടാം സിനിമയാണിത്. ആദ്യചിത്രമായ കുടുംബശ്രീ ട്രാവല്‍സ് ബോക്‌സ് ഓഫീസില്‍ വീണിരുന്നു. ഈ ക്ഷീണം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ജയറാം.

ജയറാമും ഷീലയും പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, സിദ്ദിഖ്, ലക്ഷ്മി റായി, പൃഥ്വിരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സിനിമയ്ക്കുള്ളി സിനിമയുടെ കഥ പറയുകയാണ് മേക്കപ്പ്മാന്‍.തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചി സേതു ടീമാണ്.

ഇപ്പോള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ അമ്പതാം ദിവസമാണ് മേക്കപ്പ് മാന്‍ തിയറ്ററുകളിലെത്തുക.