ജമ്മു: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക്‌സൈന്യം. പൂഞ്ച് ജില്ലയില്‍ 40 കാരിയായ യുവതിയെ പാക്ക് സൈന്യം വെടിവെച്ചുകൊന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.


Dont Miss യു.പിയില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 63 ആയി: ഏഴ് കുട്ടികള്‍ മാത്രമേ മരണപ്പെട്ടിട്ടുള്ളെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍


ഇന്ന് രാവിലെയാണ് സംഭവം.അതിര്‍ത്തിയില്‍ മോര്‍ട്ടോര്‍ ഷെല്‍ ആക്രമണത്തിലാണ് യുവതി മരണപ്പെട്ടത്. ഗോലാന്റ് കല്‍റാന്‍ ഗ്രാമത്തിലെ മുഹമ്മദ് ഷാബിര്‍ എന്നയാളുടെ വീടിനെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ റഖിയ ബി കൊല്ലപ്പെടുന്നതെന്നും പൊലീസ് പറയുന്നു.

ആഗസ്റ്റ് 8 ന് പൂഞ്ച് ജില്ലയിലെ കൃഷ്ണഗതിയ മേഖലയില്‍ പാകിസ്താന്‍ സേന നടത്തിയ വെടിവയ്പ്പില്‍ സെപോയ് പവന്‍ സിംഗ് സുഗ്ര (21) എന്നയാും കൊല്ലപ്പെട്ടിരുന്നു.

അതിര്‍ത്തിയില്‍ യാതൊരു പ്രകോപനവും കൂടാതെ തന്നെ പാക്‌സൈന്യം തുടര്‍ച്ചയായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ചെറിയ രീതിയിലുള്ള തോക്കുകളും ഓട്ടോമാറ്റി വെപ്പണുകള്‍ ഉപയോഗിച്ചുള്ള ആക്രമണവും സൈന്യം തുടര്‍ച്ചയായി നടത്തുന്നെന്നും പ്രതിരോധ വക്താവ് അറിയിച്ചു. അതിര്‍ത്തിയില്‍ ശക്തമായ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി