എഡിറ്റര്‍
എഡിറ്റര്‍
രാഖി സാവന്തില്‍ വിശ്വാസമുണ്ടെങ്കില്‍ ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കൂ; ആം ആദ്മി
എഡിറ്റര്‍
Saturday 25th January 2014 1:04pm

aam-admy-party

നാഗ്പൂര്‍: ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനേക്കാള്‍ നന്നായി ബോളിവുഡ് ഐറ്റം ഗേള്‍ രാഖി സാവന്തിന് ഭരിക്കാന്‍ കഴിയുമെന്ന ശിവസേനയുടെ അഭിപ്രായത്തിന് മറുപടിയുമായി ആം ആദ്മി നേതാവ്.

രാഖി മികച്ചവളെങ്കില്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി മഹാരാഷ്ട്ര കണ്‍വീനര്‍ അഞ്ജലി ഡാംനിയ പറഞ്ഞു.

ഉദ്ധവ് താക്കറെയ്ക്ക് രാഖി സാവന്തിനെ കുറിച്ച് അത്രയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ എന്തുകൊണ്ട് ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നില്ലെന്ന് അവര്‍ ചോദിച്ചു.

അരവിന്ദ് കെജരിവാളിനേക്കാള്‍ മികച്ച രീതിയില്‍ രാഖി സാവന്ത് ഭരിക്കുമെങ്കില്‍ അവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുകയാണ് ഉദ്ധവ് താക്കറെ ആദ്യം ചെയ്യേണ്ടതെന്നും അജ്ഞലി പ്രതികരിച്ചു.

എഎപിയുടെ നാഗ്പൂര്‍ യൂണിറ്റ് ഓഫീസ് ഉദ്ഘാടന വേളയിലാണ് അഞ്ജലി ഡാംനിയ ശിവസേനയ്‌ക്കെതിരേ ആഞ്ഞടിച്ചത്.

സംസ്ഥാനത്തെ കൊള്ളക്കാരുടെ പാര്‍ട്ടിയാണ് എന്‍സിപിയെങ്കില്‍ രണ്ടാം സ്ഥാനം ശിവസേനയ്ക്കാണെന്നും അവര്‍ ആരോപിച്ചു.

നഗ്പൂരില്‍ മത്സരിക്കുന്ന ബി.ജെ.പി നേതാവ് നിധിന്‍ ഗഡ്കരിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം. എല്ലാവര്‍ക്കും അനുയോജ്യനായ ഒരു സ്ഥാനാര്‍ഥിയെ ഗഡ്കരിക്കെതിരേ നിര്‍ത്തുമെന്നും അഞ്ജലി വ്യക്തമാക്കി.

Advertisement