എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം: ഇതുവരെ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കും
എഡിറ്റര്‍
Wednesday 2nd May 2012 9:54am

ചെന്നൈ: കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷാപാലന റിപ്പോര്‍ട്ടുകളും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടുകളും പരസ്യമാക്കാന്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ നിര്‍ദേശം.  ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമപ്രകാരം 30 ദിവസത്തിനുള്ളില്‍ ലഭ്യമാക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാന്‍ ഉത്തരവിട്ടെങ്കിലും ചില ഭാഗങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ അത് കോര്‍പ്പറേഷന് ഒഴിവാക്കാമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. പക്ഷേ ഒഴിവാക്കുന്നതിന് കൃത്യമായ കാരണം ബോധ്യപ്പെടുത്തേണ്ടതുണ്ട്.

‘ ഏതൊക്കെ ഭാഗങ്ങളാണ് മൂടിവെച്ചിരിക്കുന്നതെന്ന് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കും. ആര്‍.ടി.ഐ നിയമപ്രകാരം അതിന്റെ കാരണവും ഇതിനൊപ്പം നല്‍കും’ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഷൈലേഷ് ഗാന്ധി പറഞ്ഞു. കൂടംകുളം ആണവനിലയ വിരുദ്ധ സമിതി ചെയര്‍മാന്‍ എസ്.പി ഉദയകുമാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

പ്രസ്തുത റിപ്പോര്‍ട്ടുകള്‍ അതീവ പ്രാധാന്യം അര്‍ഹിക്കുകയാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കമ്മീഷന്‍ തള്ളി.  ആണവനിലയത്തിന്റെ ആദ്യ റിയാക്ടര്‍ 15 ദിവസനത്തികം വൈദ്യുതി ഉല്‍പാദനവുമായി  പൂര്‍ണ്ണ സജ്ജമാക്കാനുള്ള അവസാനവട്ട പരിശ്രമത്തിലാണ് അധികൃതര്‍.

Malayalam News

Kerala News in English

Advertisement