മുംബൈ: നാല്‍പത്തിയെട്ട് മണിക്കൂര്‍ കൊണ്ട നിങ്ങള്‍ക്കൊരു സിനിമ എടുക്കാമോ? എന്നാല്‍ മുബൈയിലെ 46സംവിധായകര്‍ ആ ഉദ്യമം വിജയകരമായി പൂര്‍ത്തീകരിച്ചു.

ഇത് ചലച്ചിത്ര സംവിധായകര്‍ക്കുള്ള ഒരു മത്സരമാണ്. 48 മണിക്കൂറിനുള്ളില്‍ ചലച്ചിത്രത്തിന്റെ എഴുത്തും, ഷൂട്ടിങും, എഡിറ്റിങും പൂര്‍ത്തിയാക്കണം. ചിത്രത്തില്‍ കഥാപാത്രങ്ങളും ആര്‍ട്ടും ഡയലോഗുമൊക്കെ നിര്‍ബന്ധമാണ്.

മെയ് 2001 മെയിലാണ് ഈ ആശയവുമായി മാര്‍ക്ക് റുപ്പേര്‍ട്ട് വന്നത്. അദ്ദേഹം തന്റെ ആശയം സുഹൃത്തുക്കളായ മറ്റു സംവിധായകരുമായി ചര്‍ച്ചചെയ്തു.
മുംബൈ,  കല്‍ക്കത്ത, പൂന, ചെന്നൈ, ഭോപ്പാല്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സംവിധായകരെല്ലാം ടീമിലുണ്ടായിരുന്നു. ഒന്നാം സ്ഥാനം കിട്ടുന്ന ചിത്രത്തെ ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഉള്‍പ്പെടുത്തും.

9.30നാണ് ഈ ഉദ്യമം ആരംഭിച്ചത്. എട്ടുമണിവരെ നീണ്ടുനിന്നും. 130 പേരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കാന്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ 80 പേരെ തിരഞ്ഞെടുത്തു. അതില്‍ തന്നെ നാല്‍പതുപേരാണ് സിനിമയുടെ അവസാനം വരെ രംഗത്തുണ്ടായിരുന്നത്.

ലാസ്റ്റ് ലീഫ് പ്രൊഡക്ഷന്‍സിന്റെ എവരിതിങ് ഈസ് ഫെയര്‍ എന്ന ചിത്രത്തിനാണ് ബെസ്റ്റ് ഫിലിം അവാര്‍ഡ് ലഭിച്ചത്.