എഡിറ്റര്‍
എഡിറ്റര്‍
‘ദിവ്യജ്യോതി മനുഷ്യസൃഷ്ടി, ആകാശത്തെ നക്ഷത്രത്തിന്റെ സ്വിച്ച് പരബ്രഹ്മത്തിന്റെ കയ്യില്‍’; മകരവിളക്ക് തെളിയിച്ചത് പമ്പ മേല്‍ശാന്തിയാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍
എഡിറ്റര്‍
Thursday 18th May 2017 10:15pm


പത്തനംതിട്ട: മകരവിളക്ക് മനുഷ്യസൃഷ്ടിയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഇത്തവണ അത് തെളിയിച്ചത് പമ്പ മേല്‍ശാന്തി എന്‍. പരമേശ്വന്‍ നമ്പൂതിരിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വരും വര്‍ഷങ്ങളിലും ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Don’t Miss: കൊല്‍ക്കത്തയെ തോല്‍പ്പിക്കാന്‍ മഴ പെയ്യിപ്പിച്ചതിന് പിന്നില്‍ ലക്ഷ്മണിന്റെ ‘പ്രത്യേക യാഗം’; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വിട്ട് സെവാഗ്


ചെയ്യുന്ന കാര്യം പുറത്തു പറയാത്ത വിദുരനീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. ശബരിമല തന്ത്രിയുമായി ആലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മുന്‍കാലങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് ദിവ്യജ്യോതി തെളിച്ചിരുന്നത്. -പ്രയാര്‍ പറഞ്ഞു.


Must Read: മിന്നല്‍ പരിശോധനക്കിടെ ആശുപത്രി പരിസരത്ത് നിന്നും ലഭിച്ചത് മദ്യക്കുപ്പികള്‍; രോഷാകുലയായി മന്ത്രി കെ.കെ ശൈലജ


വരും വര്‍ഷങ്ങളില്‍ മകരവിളക്ക് നാളില്‍ പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിയിക്കുന്നതിന് പമ്പ മേല്‍ശാന്തിമാരെ നിയോഗിക്കുമെന്നും പാലാ ഏഴാച്ചേരി കാവിന്‍ പുറം ഉമാമഹേശ്വരി ക്ഷേത്രത്തില്‍ നടന്നു വന്ന അയ്യപ്പഭാഗവതയജ്ഞ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.


Also Read: നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ്: സര്‍ക്കാറിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ രാമന്തളി പഞ്ചായത്തിന്റെ പ്രമേയം; പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്ത്


മകരവിളക്ക് മനുഷ്യസൃഷ്ടിയാണെങ്കിലും ആകാശത്ത് തെളിയുന്ന നക്ഷത്രത്തിന്റെ ‘സ്വിച്ച്’ സാക്ഷാല്‍ പരബ്രഹ്മത്തിന്റെ കൈവശമാണെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്ക് ദിവ്യാത്ഭുതമല്ലെന്നും മനുഷ്യസൃഷ്ടിയാണെന്നും ഒരുപാട് കാലമായി നിരവധി പേര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്.

Advertisement