ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് തമിഴിലേക്ക്. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ നായകനായ ചിത്രം പറയുന്നത് ചിത്രകാരന്‍ രാജാ രവി വര്‍മയുടെ ജീവിത കഥയാണ്. കാര്‍ത്തിക നായരായിരുന്നു ചിത്രത്തിലെ നായികയെ അവതരിപ്പിച്ചത്.

Ads By Google

കാര്‍ത്തികയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു മകരമഞ്ഞ്. ചിത്രത്തിന്റെ ഡബ്ബിങ് വേര്‍ഷനാണ് തമിഴിലെത്തുന്നത്. ചിത്രകാരനും അദ്ദേഹത്തിന്റെ ചിത്രങ്ങളോടുള്ള പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങള്‍ കാര്‍ത്തികയെ തേടിയെത്തിയിരുന്നു. ചിത്രത്തില്‍ ഉര്‍വശി എന്ന അപ്‌സരസായും സുഗന്ധ ഭായ് എന്ന നര്‍ത്തകിയായുമാണ് കാര്‍ത്തിക എത്തിയത്.

ചിത്രം ഉടന്‍ തന്നെ തമിഴില്‍ എത്തുമെന്നാണ് അറിയുന്നത്.