Categories

ദര്‍ശന സായൂജ്യമേകി മകരജ്യോതി തെളിഞ്ഞു

പത്തനംതിട്ട: ഭക്തജനലക്ഷ്യങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി പ1ന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. അയ്യപ്പന് ദേവഗണങ്ങള്‍ അര്‍പ്പിക്കുന്ന ആരാധനയാണ് മകരജ്യോതിയെന്നാണ് വിശ്വാസം. മകരജ്യോതി ദര്‍ശിക്കാന്‍ അഭൂതപൂര്‍വ്വമായി ജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. മകരസംക്രമ പൂജകള്‍ ഉച്ചക്കുശേഷം പൂര്‍ത്തിയാക്കി നടയടച്ചു. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേശ്വരരുടെ നേതൃത്വലായിരുന്നു ചടങ്ങുകള്‍. തിരവാഭരണ ഘോഷയാത്ര ശബരിമലയിലെത്തിയ ശേഷം നട വീണ്ടും തുറക്കും.

പന്തളം കൊട്ടാരത്തില്‍ നിന്നു ഘോഷയാത്രയായി കൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തി ശബരീശനു ദീപാരാധന നടത്തുമ്പോള്‍ കിഴക്കേ ചക്രവാളത്തില്‍ ഉത്രം നക്ഷത്രം ഉദിച്ചു. അയ്യപ്പന്റെ ജന്മ നക്ഷത്രമാണ് ഉത്രം. തുടര്‍ന്നു പൊന്നമ്പലമേട്ടില്‍ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു.

സന്നിധാനത്ത് മുമ്പൊരിക്കലുമില്ലാത്ത ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. മകരസംക്രമ പൂജകള്‍ക്കു ശേഷം അടച്ച നട വൈകിട്ട് അഞ്ചുമണിയോടെയാണ് തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേശ്വരരുടെ നേതൃത്വത്തില്‍ നേതൃത്വലായിരുന്നു ചടങ്ങുകള്‍. ശേഷം തിരവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു.

നേരത്തെ തിക്കും തിരക്കിലും പെട്ട് 60ഓളം ഭക്തര്‍ക്ക് പരിക്കേറ്റിരുന്നു. കേരള പൊലീസിലെ 4500 ഉദ്യോഗസ്ഥരും കേന്ദ്ര ദ്രുതകര്‍മസേനയിലെയും ദുരന്ത നിവാരണ സേനയിലെയും ഭടന്മാരും രക്ഷാപ്രവര്‍ത്തനത്തിനും സുരക്ഷക്കായുമുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.