ന്യൂദല്‍ഹി: മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് നീതി ലഭിച്ചില്ലെന്നാരോപിച്ച് പാര്‍ലമെന്റിനു മുന്നില്‍ വൃസ്വയം തീകൊളുത്തി ഇളയച്ഛന്‍ കെ.മോഹനന്‍ മരിച്ചു. ദല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

വ്യാഴാഴ്ച്ച വൈകിട്ടാണ് മോഹനന്‍ പാര്‍ലമെന്റിനു മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച തീകൊളുത്തിയത്. മുംബൈ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപിനെ ആദരിക്കാന്‍ രാഷ്ട്രം ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു മോഹനന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

ആത്മഹത്യയ്ക്കു ശ്രമിച്ച സ്ഥലത്തുനിന്നും മോഹനന്റെ ഡയറി കണ്ടെടുത്തിട്ടുണ്ട്. വീരചരമം പ്രാപിച്ച മേജര്‍ സന്ദീപിനായി രാഷ്ട്രം ഒന്നും ചെയ്തിട്ടില്ലെന്ന് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു.