എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ടില്‍ മറ്റൊരു പട്ടാളച്ചിത്രം കൂടി
എഡിറ്റര്‍
Friday 15th November 2013 1:24pm

mohan-lal

മലയാളി പ്രേഷകരില്‍ രാജ്യസ്‌നേഹത്തിന്റെ നാമ്പുകള്‍ ഉണര്‍ത്തിയ കഥാപാത്രമായിരുന്നു മേജര്‍ രവിയുടെ സംവിധാനത്തില്‍ പിറന്ന മോഹന്‍ലാലിന്റെ കഥാപാത്രം കര്‍ക്കശക്കാരനായ മേജര്‍ മഹാദേവന്‍.

അതേ മോഹന്‍ലാലിനെ നായകനാക്കി വീണ്ടുമൊരു പട്ടാളച്ചിത്രം ഒരുക്കുകയാണ് മേജര്‍ രവി. ഇന്ത്യന്‍ സൈന്യത്തിന്റെ പശ്ചാത്തലത്തിന് വിരുദ്ധമായി രണ്ട് രാജ്യങ്ങളിലെ സൈനികര്‍ തമ്മിലുള്ള സൗഹൃദമായിരിക്കും സിനിമയുടെ മുഖ്യ ഇതിവൃത്തം.

യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും കൂടിച്ചേര്‍ന്ന കഥയാണെന്നും യുദ്ധത്തേക്കാള്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പടമായിരിക്കും ഇതെന്നും സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.

ദേശസ്‌നേഹം ഉണര്‍ത്തുന്ന മറ്റൊരു  സിനിമ കൂടി സംവിധാനം ചെയ്യാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് മേജര്‍ രവി.

മേജര്‍ രവിയുടെ മുമ്പത്തെ ചിത്രങ്ങളിലെപ്പോലെ തന്നെ കാശ്മീരിന്റെ മനോഹരതാഴ്‌വരയാണ് പ്രസ്തുത സിനിമയുടെയും പ്രധാന ലൊക്കേഷന്‍.

അടുത്ത വര്‍ഷത്തോടെ ചിത്രം പ്രേഷകര്‍ക്ക് മുന്നിലേക്കെത്തിക്കാം എന്ന പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement