എഡിറ്റര്‍
എഡിറ്റര്‍
മാര്‍ട്ടിന്‍, പള്‍സര്‍ സുനി.. പൊലീസ് പിടികൂടുന്നതിനു മുമ്പ് ആണ്‍പിള്ളേരുടെ കയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോ: മേജര്‍ രവി
എഡിറ്റര്‍
Sunday 19th February 2017 9:50am

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഭീഷണിയുമായി സംവിധായകന്‍ മേജര്‍ രവി. പൊലീസ് പിടികൂടുന്നതിനു മുമ്പ് ആണ്‍പിള്ളേരുടെ കയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോടാ എന്നാണ് മേജര്‍ രവിയുടെ മുന്നറിയിപ്പ്.

‘മാര്‍ട്ടിന്‍, പള്‍സര്‍ സുനി… നീയൊക്കെ ആണ്‍പിള്ളേരോടു കളിക്കേണ്ട. പൊലീസ് പിടികൂടുന്നതിനു മുമ്പ് ആണ്‍പിള്ളേരുടെ കയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോടാ. ഇതൊരു ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്… ഇനി നീയൊന്നും ഞങ്ങളെ അമ്മ പെങ്ങന്മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ലാ…’ അദ്ദേഹം പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും മേജര്‍ രവി ആരോപിക്കുന്നു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ഈ അനാസ്ഥ പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാര്‍ ഉണരവും വരെ തെരുവിലിറങ്ങാന്‍ പൊതുജനങ്ങള്‍ രംഗത്തുവരണമെന്നും രാഷ്ട്രീയ, ജാതീയ ഭേദമന്യേ ഒരുമിച്ചു നില്‍ക്കണമെന്നും മേജര്‍ രവി ആവശ്യപ്പെടുന്നു.

ഒരു സെലിബ്രിറ്റിക്ക് ഇതു സംഭവിക്കാമെങ്കില്‍ നമ്മുടെ ഏതു സഹോദരിമാര്‍ക്കും ഇത് സംഭവിക്കാമെന്നും മേജര്‍ രവി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് മേജര്‍ രവിയുടെ അഭിപ്രായ പ്രകടനം.

Advertisement