കൊച്ചി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷയില്‍ വികാരങ്ങള്‍ക്കതീതമായി നടപടിയെടുക്കേണ്ടിയിരുന്നെന്ന് മേജര്‍ രവി. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടിയ ടീമീലെ ഒരംഗമെന്ന നിലക്ക് പറയട്ടെ, വികാരങ്ങള്‍ക്കതീതമായി സമീപിക്കേണ്ട വിഷയമാണിത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തമിഴ് വികാരങ്ങളാണെന്നും വാര്‍ത്തയോട് പ്രതികരിക്കവെ മേജര്‍ രവി പറഞ്ഞു.

സമൂഹത്തിന് നിരക്കാത്ത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഇവരെ ഏറ്റുമുട്ടലില്‍ വധിച്ചിട്ടുണ്ടെങ്കില്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. കോടതി വധശിക്ഷ വിധിക്കുമ്പോള്‍ മാത്രമെ എല്ലാവര്‍ക്കും പ്രശ്‌നമുള്ളുവെന്നും കുറ്റവാളികളെ പിടിക്കാന്‍ വളരെയധികം റിസ്‌ക് എടുത്ത എന്നെപ്പോലോത്ത ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കുന്ന നടപടിയാണിതെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.