ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു. കബൂളില്‍ ഇന്ത്യന്‍ എംബസിയില്‍ സേവനമനുഷ്ഠിക്കേ തീവ്രവാദികളുടെ വെടിയേറ്റുമരിച്ച മേജര്‍ ലേഷ്‌റാം ജ്യോതിന്‍ സിംഗിന് മരണാനന്ത ബഹുമതിയായി അശോകചക്ര ലഭിച്ചു.

വിനോദ് കുമാര്‍ ചൗബെ, ക്യാപ്റ്റന്‍ ദേവീന്ദര്‍ സിംഗ് എന്നിവര്‍ക്ക് മരണാനന്തരബഹുമതിയായി കീര്‍ത്തിചക്ര നല്‍കും. ഛത്തീസ്ഗഡില്‍ തീവ്രവാദികളുമുണ്ടായ ഏറ്റുമുട്ടലിലാണ് ചൗബെ കൊല്ലപ്പെട്ടത്. കശ്മീരിലെ സോപോറില്‍ ലഷ്‌കര്‍ ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ ക്യാപ്റ്റന്‍ ദേവീന്ദര്‍ സിംഗ് ജീവന്‍ വെടിയുകയായിരുന്നു.

സൈന്യം, പോലീസ്, അര്‍ദ്ധസൈനിക വിഭാഗം എന്നീ വിഭാഗങ്ങളിലായി 114 പേര്‍ക്ക് ബഹുമതി ലഭിച്ചിട്ടുണ്ട്. അശോക ചക്ര, രണ്ടു കീര്‍ത്തിചക്ര, 21 ശൗര്യചക്ര, സേനാ മെഡല്‍ എന്നിവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.