കോല്‍ക്കത്ത: പ്രശസ്തമായ കൊല്‍ക്കത്ത പ്രസിഡന്‍സി സര്‍വകലാശാലയില്‍ വന്‍ തീപ്പിടുത്തം. ബേക്കര്‍ ബില്‍ഡിങ്ങിലെ കെമിസ്ട്രി ഡിപ്പാര്‍ട്ട് മെന്റിലാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ 4.30നാണ് സംഭവം നടന്നത്.

കെമിക്കല്‍സും ഗ്യാസ് സിലിണ്ടേര്‍സും സൂക്ഷിച്ചിരിക്കുന്ന ബേക്കര്‍ ഡിപ്പാര്‍ട്ട് മെന്റില്‍ അപകട സാധ്യത കൂടുതലായിരുന്നെന്ന പ്രിന്‍സിപ്പല്‍ അമിത ചാട്ടോപാത്യ പറയുന്നു.

തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കുള്ളതായി അറിയില്ല. അഗ്നിശമനസേന തീ എത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്.