സാന്‍ഫ്രാന്‍സിസ്‌കോ: ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാന ഘടകമായ മൈക്രോ ചിപ്പില്‍ സിലിക്കണിന് പകരം കാര്‍ബണ്‍ ട്യൂബുകള്‍ ഉപയോഗിക്കുന്നതിനായുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു.

Subscribe Us:

നാനോ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിക്കുന്ന മൈക്രോ പ്രോസസ്സര്‍ നിര്‍മാണത്തില്‍ വമ്പന്‍ പുരോഗതി കൈവരിച്ചതായാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഐ.ബി.എം ആണ് പുതിയ കണ്ടുപിടുത്തത്തിന് നേതൃത്വം വഹിക്കുന്നത്.

Ads By Google

അര്‍ധചാലകമായ സിലിക്കണ്‍ ഉപയോഗിച്ച് നിര്‍മിക്കന്ന ട്രാന്‍സിസ്റ്ററുകളിലൂടെയാണ് ഇലക്ടോണിക്‌സ് ശാസ്ത്ര ശാഖയ്ക്ക് തുടക്കമാവുന്നത്.

ട്ര്ാന്‍സിസ്റ്ററുകളില്‍ പരീക്ഷണം നടന്ന് ചെറുതായെങ്കിലും സിലിക്കണ്‍ കൊണ്ടുള്ള ചിപ്പ് ചെറുതാക്കാന്‍ പ്രയാസമാണെന്നതിനാലാണ് നാനോ ടെക്‌നോളജിയും കാര്‍ബണും പരീക്ഷിക്കുന്നത്.

സിലിക്കണിനേക്കാള്‍ നാനോ ടെക്‌നോളജി ഉപയോഗിച്ചുള്ള കാര്‍ബണ്‍ കുഴലുകള്‍ക്ക് ഇലക്ട്രോണിക് സവിശേഷത കൂടുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.