ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടിടത്തുണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടു. സോന്‍മാര്‍ഗിലും ദാവറിലുമാണ് മഞ്ഞിടിച്ചിലുണ്ടായത്. ദാവറില്‍ 6 പേരും സോന്‍മാര്‍ഗില്‍ മൂന്നു പേരും കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

പ്രദേശത്തെ മറ്റ് ചില സൈനികത്താവളങ്ങള്‍ മഞ്ഞ് മൂടിയ നിലയിലാണ്. ദാവറിലെ സൈനിക ക്യാമ്പ് പൂര്‍ണമായും മഞ്ഞില്‍മൂടിയിരിക്കുകയാണ്. ഇവിടെനിന്നും ആറ് സൈനികരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 10 സൈനികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സൈന്യം തിരച്ചില്‍ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമായിരിക്കുകയാണ്. കനത്തമൂടല്‍മഞ്ഞ് കാരണം ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.

Malayalam news

Kerala news in English