എഡിറ്റര്‍
എഡിറ്റര്‍
കൊല്ലത്ത് ബസുകള്‍ കൂട്ടിയിടിച്ച് നാല് മരണം ; നിരവധി പേര്‍ക്ക് പരുക്ക്
എഡിറ്റര്‍
Friday 3rd March 2017 10:30pm

കൊല്ലം: ആയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിറ്റുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.


Also Read: കൊട്ടിയൂര്‍ പീഡനക്കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തു ; രണ്ട് കന്യാസ്ത്രീമാരും ഡോക്ടര്‍മാരുള്‍പ്പടെ നാലുപേരെ പ്രതി ചേര്‍ത്തു


തിരുവനന്തപുരം-അങ്കമാലി റൂട്ടിലെ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റും പുനലൂരിലേക്ക് പോയ സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

ആയൂര്‍ കമ്പംകോട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശിനിയായ രമ്യയെ{ 23 ) ആണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ തിരിച്ചറിയാനുള്ള ശ്രമം നടന്നുവരികയാണ്.
പരുക്കേറ്റവരില്‍ എട്ടു പേരുടെ നില അതീവ ഗുരുതരമാണ്.

Advertisement