കോഴിക്കോട്: മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തകരും പത്രജീവനക്കാരും നടത്തിയ ആദായ നികുതി ഓഫീസ് പിക്കറ്റിംഗില്‍ സംഘര്‍ഷം.

സമരക്കാരുടെ ഉപരോധം ലംഘിച്ച് ആദായ നികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിനകത്ത് കയറിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഉദ്യോഗസ്ഥന്‍ പുറത്ത് പോകണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ ഓഫീസ് കോമ്പൗണ്ടിലേക്ക് തള്ളിക്കയറുകയായിരുന്നു.

മതില്‍ ചാടിയാണ് ഉദ്യോഗസ്ഥന്‍ ഓഫീസിനകത്ത് കയറിയത്. അരമണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ഓഫിസിനു പുറത്തിറങ്ങാന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സമ്മതിച്ചതോടെ സമരക്കാര്‍ പിന്‍വാങ്ങി.

ഓഫീസിന് പുറത്തേക്ക് മാറ്റിയ സമരം തുടരുകയാണ്.