കോഴിക്കോട്: ചന്ദ്രശേഖരന്‍ വധത്തിലെ മുഖ്യ പ്രതികള്‍ എന്നു സംശയിക്കുന്ന മൂന്നുപേരെ പോലീസ് കസ്റ്റടിയിലെയുത്തു. ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ള സുമോഹന്‍, മനോജ് , അശോകന്‍ എന്നിവരാണ് പിടിയിലായവര്‍. കേസന്വേഷിക്കുന്ന പ്രത്യേക സംഘം കോഴിക്കോട് വളയത്തെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

മുഖ്യ പ്രതികളായ റഫീക്ക്, കൊടി സുനി എന്നിവരുമായി അടുപ്പമുള്ളവരാണിവരെന്ന് സംശയിക്കപ്പെടുന്നു. ജയിലില്‍ വെച്ചുള്ള പരിചയമാണ് ഇവര്‍ തമ്മില്‍. ചോദ്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊടി സുനിയും റഫീഖും എവിടെയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയുകയാണ് പോലീസിന്റെ ലക്ഷ്യം. അതേസമയം അറസ്റ്റിലായ മൂന്നുപേരുടെയും മുന്‍കാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലവും കണക്കിലെടുത്താണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവര്‍. ചന്ദ്രശേഖരന്‍ വധത്തില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ചിലര്‍ക്ക് പങ്കുണ്‌ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ജയില്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.

Malayalam news

Kerala news in English