എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിക്ക് കല്ലേറ്: മുഖ്യപ്രതി അറസ്റ്റില്‍
എഡിറ്റര്‍
Saturday 23rd November 2013 4:40pm

ummen

കണ്ണൂര്‍: കണ്ണൂര്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് നേരെ  കല്ലെറിഞ്ഞ കേസിലെ  മുഖ്യപ്രതി അറസ്റ്റില്‍. ശ്രീകണ്ഠാപുരം സ്വദേശി രജീഷ് ആണ് അറസ്റ്റിലായത്.

പി.എസ്.സി പരീക്ഷ എഴുതാന്‍ കോഴിക്കോട് പയ്യോളിയിലെ സ്‌കൂളിലെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.  ഡി.വൈ.എഫ്.ഐ കണ്ണൂര്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറിയാണ് രജീഷ്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞ മറ്റ് രണ്ട് പേരായ ദീപകിനെയും രതീഷിനെയും പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്ന ആഭ്യന്തര വകുപ്പിനെ ലീഗിന്റെ മുഖപ്പത്രമായ ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 27 നാണ് സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്.

സംഭവത്തില്‍ 80ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Advertisement