കൊട്ടാരക്കര: പ്രണവിവാഹത്തെത്തുടര്‍ന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് രാജിയ്‌ക്കൊരുങ്ങിയ മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി മിനിമോള്‍ തീരുമാനം മാറ്റുന്നു. തത്കാലം രാജിവയ്‌ക്കേണ്ടെന്ന് സമീപമാണ് അവര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

രാജി വയ്ക്കുന്നത് ഒന്നുകൂടി ആലോചിച്ചിട്ടുമതി എന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ത്തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. പ്രസിഡന്റ് രാജിനല്‍കേണ്ടതില്ല എന്ന അഭിപ്രായവുമായി വിവിധ സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് മിനിമോള്‍ തീരുമാനം മാറ്റിയത്.

എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റവരുത്താത്തതിനാല്‍ പ്രശ്‌നം ദിവസം കഴിയുന്തോറും വഷളായിക്കൊണ്ടിരിക്കുകയാണ്. പഞ്ചായത്തിലെ ജീപ്പ് െ്രെഡവറെ വിവാഹംകഴിച്ചു എന്ന പേരില്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ട സി.പി.എം. മുഖം രക്ഷിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. പ്രണയവിവാഹം മാത്രമല്ല പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ പേരുള്ളതിനാല്‍ക്കൂടിയാണ് സ്ഥാനം ഒഴിയാന്‍ പറഞ്ഞത് എന്നാണ് അവര്‍ ഉന്നയിക്കുന്ന ഒരു വാദം. എന്നാല്‍ പി. എസ്. സി.യുടെ എല്‍.പി. സ്‌കൂള്‍ അധ്യാപക സപ്ലിമെന്ററി ലിസ്റ്റില്‍ മാത്രമാണ് പേരുള്ളതെന്ന് പ്രസിഡന്റ് ഉറപ്പിച്ചുപറയുന്നു. അതിനാല്‍ ജോലി ലഭിക്കാനുള്ള സാധ്യതയും കുറയും.