മുംബൈ: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര അതിന്റെ ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ചു. 1.5 ശതമാനം മുതല്‍ 2 ശതമാനം വരെയാണ് വിലവര്‍ധനവ് വരുത്തിയിട്ടുള്ളത്.

വാഹനനിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുതിപ്പാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്ന് കമ്പനി വക്താവ് പവന്‍ ഗോയങ്ക അറിയിച്ചു. സ്‌കോര്‍പിയോ, ബൊലേറോ, മൂന്നുചക്ര വാഹനങ്ങള്‍ എന്നിവയാണ് എന്നിവയാണ് കമ്പനി വിറ്റഴിക്കുന്ന പ്രധാന വാനഹങ്ങള്‍.

Subscribe Us:

പുതിയ നീക്കത്തോടെ ഓരോ മോഡലുകളിലും 70,00 മുതല്‍ 15,000 രൂപയുടെ വരെ വര്‍ധനവുണ്ടാകും. നേരത്തേ ജനുവരിയിലും കമ്പനി വാഹനങ്ങളുടെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.

മാരുതി സുസുക്കി, ഹ്യൂണ്ടായി മോട്ടോര്‍സ് എന്നിവയും വില വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.