ന്യൂദല്‍ഹി:കൊറിയന്‍ വാഹന നിര്‍മ്മാണ കമ്പനിയായ സാങ്‌യോങ് മോട്ടോര്‍ കമ്പനിയെ ഏറ്റെടുക്കാനായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ 70 ശതമാനം ഓഹരികള്‍ ഏറ്റടെുക്കാനായുള്ള സുപ്രധാന രേഖകളില്‍ രണ്ടുകമ്പനികളും ഒപ്പുവച്ചിട്ടുണ്ട്.

ഏറ്റെടുക്കലിന്റെ എല്ലാ നടപടികളും 2011 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കാനാണ് നീക്കം. 463 മില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സാങ്‌യോങിന്റെ 70 ശതമാനമാണ് മഹീന്ദ്ര ഏറ്റെടുക്കാന്‍ പോകുന്നത്. സാങ്‌യോങുമായി ചേര്‍ന്ന് സാങ്കേതികരംഗത്ത് വന്‍ കുതിപ്പിനാണ് തയ്യാറെടുക്കുന്നതെന്ന് പവന്‍ ഗോയങ്ക വ്യക്തമാക്കി.