എഡിറ്റര്‍
എഡിറ്റര്‍
മഹീന്ദ്ര രെവയുടെ ചാര്‍ജജിംഗ് സ്റ്റേഷന്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തിലും
എഡിറ്റര്‍
Sunday 1st December 2013 12:25am

revachargestation

ബാംഗ്ലൂര്‍: മഹീന്ദ്ര &  മഹീന്ദ്ര ഗ്രൂപ്പിന് കീഴിലുള്ള വൈദ്യുത വാഹന നിര്‍മ്മാണ കമ്പനിയായ മഹീന്ദ്ര ഇലക്ട്രിക്ക് വെഹിക്കള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചാര്‍ജിംഗ് സ്‌റ്റേഷന്‍സ ഇനി ബാംഗ്ലൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലും.

വിമാനത്താവളത്തില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജ്ജിംഗ് സ്‌റ്റേഷന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു. ഇലക്ടിക് വാഹനങ്ങള്‍ക്ക് ചാര്‍ജ്ജിംഗ് സൗകര്യമൊരുക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളവമാണ് ബാംഗ്ലൂരിലേത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്ളത് ബാംഗ്ലൂരില്‍ ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഏററവും കൂടുതല്‍ ചാര്‍ജ്ജിംഗ് സൗകര്യവും ബാംഗ്ലൂരില്‍ തന്നെയാണ്.

ഓരോ 5 കിലോമീറ്ററിനുള്ളിലും ഒരു ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ എന്ന ലക്ഷ്യത്തോടെ ടൗണിലെമ്പാടുമായി ഇതിനകം നൂറിലധികം ചാര്‍ജ്ജിംഗ് സ്റ്റേഷന്‍സ് മഹീന്ദ്ര രെവ നിര്‍മ്മിച്ചു കഴിഞ്ഞു.

ഷോപ്പിംഗ് മാള്‍, എസ്.ബി.ഐ ശാഖകള്‍, മഹീന്ദ്ര& മഹീന്ദ്ര ഡീലര്‍ ഷോപ്പുകള്‍, മാം & മീ റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവടങ്ങളിലായാണ് കമ്പനി ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിലേറ്റവും ഒടുവിലായാണ് കമ്പനിയിപ്പോള്‍ വിമാനത്താവളത്തലും ചാര്‍ജ്ജിംഗ് സൗകര്യമൊരുക്കിയിരിക്കുന്നത്.

Advertisement