എഡിറ്റര്‍
എഡിറ്റര്‍
മഹീന്ദ്ര ക്വാണ്ടോ സെപ്റ്റംബര്‍ 20 ന് എത്തും
എഡിറ്റര്‍
Saturday 8th September 2012 10:28am

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുതിയ മോഡല്‍ കോംപാക്ട് എസ്‌യുവി ക്വാണ്ടോ സെപ്റ്റംബര്‍ 20 ന് വിപണിയിലെത്തും. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ  എസ്‌യുവി എന്ന പ്രത്യേകതയുമായാണ് ക്വാണ്ടോ എത്തുന്നത്.

എന്നാല്‍ ക്വാണ്ടോയുടെ വിലയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. വാഹനം വിപണിയില്‍ അവതരിപ്പിക്കുന്ന ദിവസം മാത്രമേ വിലയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടൂ എന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

Ads By Google

മഹീന്ദ്രയുടെ സൈലോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ക്വാണ്ടോയുടെ നിര്‍മാണം. ഹാച്ച് ബാക്ക്, എസ്‌യുവി , എം.പി.വി എന്നിങ്ങനെ ഏത് വിഭാഗത്തിലും ക്വാണ്ടോയെ ഉള്‍പ്പെടുത്താമെന്നതാണ് ക്വാണ്ടോയുടെ ഏറ്റവും വലിയ പ്രത്യേകതയായി നിര്‍മാതാക്കള്‍ പറയുന്നത്.

മഹീന്ദ്ര എക്‌സ്‌യുവി 500 പുത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ക്വാണ്ടോ പുറത്തിറങ്ങുന്നത്.

ഏഴ് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളിക്കാവുന്ന മൂന്ന് നിരയുള്ള സീറ്റുകളാണ് ക്വാണ്ടോയില്‍ ഉണ്ടാവുക എന്നറിയുന്നു. കൂടുതല്‍ ലഗേജ് വെക്കാനുള്ള സൗകര്യവും ക്വാണ്ടോയ്ക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്.

ബേസ് മോഡലിന് അഞ്ച് ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Advertisement