എഡിറ്റര്‍
എഡിറ്റര്‍
ക്വാണ്ടോ 40 ശതമാനം ഉത്പാദനം വര്‍ധിപ്പിക്കുന്നു
എഡിറ്റര്‍
Thursday 15th November 2012 10:37am

കാര്‍ വിപണിയില്‍ എത്തി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണം നേടിയ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എസ്.യു.വിയായ ക്വാണ്ടോ ഉത്പാദനം കൂട്ടുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് ക്വാണ്ടോ വിപണിയിലെത്തിയത്. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ 10,000 ബുക്കിങ്ങുകള്‍ ക്വാണ്ടോയ്ക്ക് ലഭിച്ചു.

Ads By Google

ഇതിന്റെ അടിസ്ഥാനത്തില്‍ നാസിക്കിലെ ഉല്‍പ്പാദനശാലയില്‍ നിന്ന് പ്രതിമാസം 3,500 ‘ക്വാണ്ടോ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം; ഇതുവരെ മാസം തോറും 2,500 ‘ക്വാണ്ടോയാണ് നിര്‍മിച്ചിരുന്നത്.

ഇന്‍ജിനിയൊ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി 100 കോടിയോളം രൂപ ചെലവിട്ട് മഹീന്ദ്ര സ്വയം രൂപകല്‍പ്പന ചെയ്ത ക്വാണ്ടോയ്ക്ക് കരുത്തേകുന്നത് 1.5 ലീറ്റര്‍, മൂന്നു സിലിണ്ടര്‍, എം. സി. ആര്‍. 100 ഡീസല്‍ എഞ്ചിനാണ്.

100 ബി. എച്ച്. പിയാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്ന പരമാവധി കരുത്ത്. എക്‌സൈസ് ഡ്യൂട്ടി ഇളവിനായി നാലു മീറ്ററില്‍ താഴെ നീളത്തില്‍ സാക്ഷാത്കരിച്ച  ഈ കോംപാക്ട് എസ്. യു. വിക്ക് 5.99 ലക്ഷം മുതല്‍ 7.57 ലക്ഷം രൂപ വരെയാണു ദല്‍ഹിയിലെ ഷോറൂം വില.

അധികം വൈകാതെ തന്നെ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങളിലും ദക്ഷിണ ആഫ്രിക്കയിലും ക്വാണ്ടോ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്.

ഇതിന് ശേഷം യൂറോപ്പിലേക്കും അമേരിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയെക്കുറിച്ച് ആലോചിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

Advertisement