എഡിറ്റര്‍
എഡിറ്റര്‍
മഹീന്ദ്ര ക്വാണ്ടോ ഇന്നുമുതല്‍, വില 5.82 ലക്ഷം
എഡിറ്റര്‍
Thursday 20th September 2012 12:53pm

മുംബൈ:  മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുതിയ മോഡല്‍ കോംപാക്ട് എസ്‌യുവി ക്വാണ്ടോ ഇന്നുമുതല്‍ വിപണിയില്‍. മഹീന്ദ്രയുടെ ഏറ്റവും ചെറിയ എസ്.യു.വി മോഡല്‍ എന്ന വിശേഷണവുമായാണ് ക്വാണ്ടോ എത്തുന്നത്.

Ads By Google

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ക്വാണ്ടോയ്ക്കുള്ളത്.  4.75 ലക്ഷമാണ് ക്വാണ്ടോയുടെ വിലയെന്നാണ് അറിയുന്നത്.

മാരുതി സുസൂക്കിയുടെ സ്വിഫ്റ്റ്, റിറ്റ്‌സ് എന്നിവയ്ക്കാവും ക്വാണ്ടോ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക.

മഹീന്ദ്രയുടെ സൈലോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ക്വാണ്ടോയുടെ നിര്‍മാണം. ഹാച്ച് ബാക്ക്, എസ്‌യുവി , എം.പി.വി എന്നിങ്ങനെ ഏത് വിഭാഗത്തിലും ക്വാണ്ടോയെ ഉള്‍പ്പെടുത്താമെന്നതാണ് ക്വാണ്ടോയുടെ ഏറ്റവും വലിയ പ്രത്യേകതയായി നിര്‍മാതാക്കള്‍ പറയുന്നത്.

മഹീന്ദ്ര എക്‌സ്‌യുവി 500 പുത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ക്വാണ്ടോ പുറത്തിറങ്ങുന്നത്.

ഏഴ് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളിക്കാവുന്ന മൂന്ന് നിരയുള്ള സീറ്റുകളാണ് ക്വാണ്ടോയില്‍ ഉണ്ടാവുക എന്നറിയുന്നു. കൂടുതല്‍ ലഗേജ് വെക്കാനുള്ള സൗകര്യവും ക്വാണ്ടോയ്ക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്.

Advertisement