മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ നാലാം പാദ അറ്റാദായം 6.3 ശതമാനം വര്‍ദ്ധിച്ചു. അതേസമയം അസംസ്‌കൃത വസ്തുക്കളുടെ ചെലവുകളില്‍വന്ന വര്‍ധന ലാഭശതമാനത്തെ ബാധിച്ചിട്ടുണ്ട് .

മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ മഹീന്ദ്രയ്ക്ക് 6.1 ബില്യണ്‍ രൂപയുടെ ലാഭമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 5.7 ബില്യണ്‍ രൂപയായിരുന്നു.

അതേസമയം മഹീന്ദ്രയുടെ ഓഹരികള്‍ക്ക് വിപണിയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഉയര്‍ന്ന മെറ്റീരിയല്‍ കോസ്റ്റാണ് ഇതിനു കാരണം. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാങ്‌യോങ് മോട്ടോറിന്റെ ഒഹരികള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി മഹീന്ദ്ര നേരത്തെ പ്രസ്താവിച്ചിരുന്നു.