എഡിറ്റര്‍
എഡിറ്റര്‍
ഓട്ടോ സ്‌കോര്‍പ്പിയോ ആക്കിയ മലയാളിയ്ക്ക് മഹീന്ദ്രയുടെ സ്‌നേഹ സമ്മാനം ഫോര്‍വീലര്‍; ഒപ്പം സുനിലിന്റെ വണ്ടി മഹീന്ദ്രയുടെ മ്യൂസിയത്തിലേക്കും
എഡിറ്റര്‍
Thursday 4th May 2017 8:53pm

കോഴിക്കോട്: ഓട്ടോയുടെ പുറകുവശം സ്‌കോര്‍പിയോയുടേതുപോലെയാക്കിയ മലയാളിക്ക് ഫോര്‍വീലര്‍ നല്‍കി മഹീന്ദ്ര കമ്പനിയുടെ അഭിനന്ദനം. സുനില്‍ എന്ന ഓട്ടോഡ്രൈവറാണ് തന്റെ വണ്ടിയുടെ പുറകുവശം മഹീന്ദ്രയുടെ എസ്.യു.വിയായ സ്‌കോര്‍പിയോയുടേതുപോലാക്കിയത്.

സുനിലിന്റെ വണ്ടിക്ക് പകരം പുതുപുത്തന്‍ സുപ്രോ മിനി ട്രക്കാണ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര നല്‍കിയിരിക്കുന്നത്. തന്റെ മുച്ചക്ര സ്‌കോര്‍പിയോയെ മഹിന്ദ്രയുടെ മ്യൂസിയത്തിലേക്കെടുക്കുകയും ചെയ്തതോടെ സുനില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ്.

ഒറ്റനോട്ടത്തില്‍ സ്‌കോര്‍പിയോ എന്ന് തോന്നിയേക്കാവുന്ന സുനിലിന്റെ ഓട്ടോയുടെ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. സുനിലിന്റെ വണ്ടി റോഡിലൂടെ വിലസുന്നത് കണ്ട അനില്‍ പണിക്കര്‍ എന്നയാളാണ് ചിത്രം ആനന്ദ് മഹിന്ദ്രയ്ക്ക് ട്വീറ്റ് ചെയ്തത്.


Also Read: ‘തന്റെ തൊലി കറുത്തതാണെങ്കിലും താനും മനുഷ്യനാണ്’; വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധിച്ച ഫുട്‌ബോള്‍ താരത്തിന് വിലക്ക്; പ്രതിഷേധവുമായി സഹതാരങ്ങള്‍


ചിത്രം കണ്ടതോടെ എങ്ങനെയെങ്കിലും വണ്ടിയേയും ഉടമസ്ഥനെയും കണ്ടെത്തണമെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചു. വണ്ടി മഹിന്ദ്ര മ്യൂസിയത്തില്‍ വെയ്ക്കാന്‍ താല്‍പര്യമുണ്ടെന്നും പകരമായി ഒരു ഫോര്‍വീലര്‍ തരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരച്ചിലിനൊടുവില്‍ സുനിലിനെയും മുച്ചക്ര സ്‌കോര്‍പിയോയെയും മഹീന്ദ്ര കണ്ടെത്തുകായിരുന്നു. തന്റെ മുച്ചക്ര സ്‌കോര്‍പിയോയുടെയും പകരം കിട്ടിയ മിനിട്രക്കിന്റെയും ഒപ്പം സുനില്‍ നില്‍ക്കുന്ന ഫോട്ടോ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രം പകര്‍ത്തിയ ആനന്ദ് പണിക്കര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Advertisement