എഡിറ്റര്‍
എഡിറ്റര്‍
രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു? കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമാക്കി നഗ്മയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി സൂപ്പര്‍താരം
എഡിറ്റര്‍
Sunday 7th May 2017 3:54pm

ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. ചലച്ചിത്രതാരം നഗ്മയുടെ വീട്ടിലെത്തി രജനീകാന്ത് കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

കോണ്‍ഗ്രസ് നേതാവായ നഗ്മയുടെ വീട്ടിലെത്തിയതോടെയാണ് രജനീകാന്ത് കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നുവെന്ന വാര്‍ത്തയ്ക്ക് ചൂട് പിടിച്ചത്. മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് നഗ്മ.

രജനീകാന്തും നഗ്മയും തമ്മില്‍ ചര്‍ച്ച നടന്നിട്ടുണ്ടെങ്കിലും എന്തായിരുന്നു വിഷയം എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സൂപ്പര്‍ താരം രജനീകാന്തിനെ തങ്ങളുടെ ഒപ്പം നിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ക്ക് ആശങ്കയുളവാക്കുന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നത്.


Don’t Miss: നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമുള്ളവര്‍ക്കും വിശ്രമിക്കാന്‍ സൗകര്യമൊരുക്കി മസ്ജിദ്


അതേസമയം സംസ്ഥാനരാഷ്ട്രീയത്തെ സംബന്ധിച്ചാണ് രജനികാന്തും നഗ്മയും ചര്‍ച്ച നടത്തിയത് എന്ന് സൂചനയുണ്ട്. എന്നാല്‍ സ്ഥിരീകരണമില്ലാത്തതിനാല്‍ ഇക്കാര്യം ആരും വിശ്വാസത്തിലെടുത്തിട്ടില്ല.

തങ്ങള്‍ക്ക് സ്വാധീനം കുറഞ്ഞ തമിഴ്‌നാട് പിടിക്കാന്‍ ബി.ജെ.പി രജനീകാന്തിനെ ഒപ്പം കൂട്ടുന്നുവെന്ന വാര്‍ത്തകള്‍ നേരത്തേ ഉണ്ടായിരുന്നു. രജനീകാന്തിന്റെ വളരെ വലിയ താരമൂല്യം തങ്ങള്‍ക്ക് പ്രയോജനപ്പെടുത്താമെന്നായിരുന്നു ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍.

Advertisement