എഡിറ്റര്‍
എഡിറ്റര്‍
സമരം ശക്തമാക്കി ജിഷ്ണുവിന്റെ ബന്ധുക്കള്‍: ഡ്രിപ്പ് സ്വീകരിക്കില്ലെന്ന് മഹിജ; ആരോഗ്യസ്ഥിതി വഷളായതോടെ ഐ.സി.യുവിലേക്ക് മാറ്റി
എഡിറ്റര്‍
Saturday 8th April 2017 6:09pm


തിരുവനന്തപുരം: പൊലീസ് അതിക്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മയും അമ്മാവനും നിരാഹരസമരം കൂടുതല്‍ ശക്തമാക്കുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മഹിജയെ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. ഇനിമുതല്‍ ഡ്രിപ്പ് സ്വീകരിക്കില്ലെന്ന് മഹിജയും സഹോദരന്‍ ശ്രീജിത്തും നേരത്തെ പറഞ്ഞിരുന്നു.

ഇരുവരുടേയും നില അതീവഗുരുതരമായിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പ്രതികളെ പിടികൂടാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് മഹിജയും ബന്ധുക്കളും.

തങ്ങള്‍ക്കെതിരായ വ്യാജപ്രചാരണത്തില്‍ പ്രതിഷേധിച്ചാണ് ഡ്രിപ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതെന്ന് അവര്‍ പറയുന്നു. മഹിജയും സഹോദരനും ജ്യൂസും ആഹാരവും കഴിക്കുന്നുണ്ടെന്ന തരത്തിലാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.


Also Read: ഇത് മജയാകും ചങ്ങായി! നോട്ട് നിരോധിച്ച മോദിയുടെ തന്ത്രത്തെ വെല്ലാന്‍ എത്തുന്നു ‘എന്തും ചെയ്യും നിത്യാനന്ദ ഷേണായി’; പുത്തന്‍ പണം ട്രെയിലര്‍


നിലവഷളായതിനെ തുടര്‍ന്ന മഹിജയ്ക്കും സഹോദരനും ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ച് ഡ്രിപ് നല്‍കിയിരുന്നു.ഇന്ന് ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതിലെ ചില പരാമര്‍ശങ്ങള്‍ തങ്ങളെ അപമാനിക്കുന്നതാണെന്ന് ജിഷ്ണുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു.

Advertisement