എഡിറ്റര്‍
എഡിറ്റര്‍
പിച്ചിലെ താരമിനി മഹി റേസിങ് ടീം ഇന്ത്യയുടെ രാജാവാകും
എഡിറ്റര്‍
Friday 9th November 2012 8:42am

മുംബൈ: ഗ്രൗണ്ടില്‍ വിജയനായകനായി തുടരുന്ന ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിംങ് ധോണി. വേഗത്തിനോടും ബൈക്കുകളോടുമുള്ള മഹിയുടെ പ്രിയം ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതുമാണ്. റേസിങ്ങ് ട്രാക്കിലും തന്റെ നായകത്വത്തില്‍ ഒരു ടീമിനെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചിരിക്കുകയാണ് ധോണി.

Ads By Google

മുംബൈയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പുതിയ ടീമും, ടീം ലോഗോയും, പുത്തന്‍ ബൈക്കുകളും അവതരിപ്പിച്ചു. ബി.സി.സി.ഐ ജോയന്റ് സെക്രട്ടറിയും വ്യവസായുമായ അനുരാഗ് താക്കൂറിനോപ്പം കഴിഞ്ഞ വര്‍ഷമാണ് ധോണി തന്റെ ബൈക്ക് റേസിങ്ങ് ടീമിന് തുടക്കമിട്ടത്. എം.എസ്.ഡി ആര്‍.എന്‍ റേസിങ്ങ് ടീം ഇന്ത്യ എന്ന് പേരിട്ടിരുന്ന ടീമിന്റെ പേര് മാറ്റിയിട്ടുണ്ട്. മഹി റേസിങ്ങ് ടീം ഇന്ത്യ എന്നായിരിക്കും പുതിയ പേര്.

ടുത്ത വര്‍ഷം നടക്കുന്ന സൂപ്പര്‍ബൈക്ക് റേസിങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്താണ് ധോണി ടീമിനെ ഒരുക്കിയിരിക്കുന്നത്. ഇതിനായി മൂന്ന് തവണ ലോക ചാമ്പ്യനായ കെനാന്‍ സോഫന്‍ഗ്ലൂവിനെ മഹി റേസിങ്ങ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാബിയന്‍ ഫോററ്റായിരിക്കും  സഹ ഡ്രൈവര്‍.

കഴിഞ്ഞ എഫ്.ഐ.എം സീസണില്‍ മികച്ച പ്രകടനം നടത്തിയ ടീം മുഴുവന്‍ സീസണിലും മത്സരിക്കുവാനാണ് തയ്യാറെടുക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് ആദ്യം ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന സൂപ്പര്‍ബൈക്ക് മത്സരത്തില്‍ വിജയിക്കാന്‍ ലക്ഷ്യമിട്ടാണ് ധോണിയുടെ ടീം ഒരുങ്ങുന്നത്.

ഇന്ത്യയിലെ ആദ്യത്തെ 600 സി.സി ക്ലാസ് ബൈക്ക് റേസിങ്ങ് ടീമാണ് മഹി റേസിങ്ങ് ടീം ഇന്ത്യ. ഒരു  മികച്ച ഓള്‍ റൗണ്ട് ടീം ഉണ്ടായല്‍ മാത്രമേ റേസിങ്ങില്‍ വിജയം നേടുവാന്‍ സാധിക്കൂ അത്തരം ഒരു ടീമിനെയാണ് ഒരുക്കിയിരിക്കുന്നതെന്ന് ധോണി ചടങ്ങില്‍ പറഞ്ഞു

Advertisement