Administrator
Administrator
മഹി ഗില്‍ ഇനി അരുന്ധതി റോയ് സ്‌റ്റൈലില്‍
Administrator
Saturday 7th May 2011 5:00pm

MAHI-GILLമഹി ഗില്‍ ആളാകെ മാറിയിരിക്കുന്നു. നീളന്‍ മുടിയൊക്കെ വെട്ടി, കോട്ടണ്‍, ഖാദി സാരികള്‍ മാത്രം ധരിച്ച് ശരിക്കുമൊരു അരുന്ധതി റോയ് സ്‌റ്റൈലിലാണ് നടപ്പ്. അരുന്ധതിയോടുള്ള ആരാധന മൂത്തിട്ടൊന്നുമല്ല. ഒരു സിനിമയ്ക്കുവേണ്ടിയാണ് മഹിയുടെ ഈ വേഷ പകര്‍ച്ച.

വിവേക് അഗ്നിഹോത്രിയുടെ അടുത്ത ചിത്രം ബുദ്ധ ഇന്‍ എ ട്രാഫിക് ജാം എന്ന ചിത്രത്തിലാണ് മഹി അരുന്ധതിയായെത്തുന്നത്. അരുന്ധതിറോയ് യുടെ ജീവിതകഥയാണിതെന്നാണ് റിപ്പോര്‍ട്ട്.

അരുന്ധതി റോയ് ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ചിത്രത്തില്‍ മഹിക്കുവേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിഷാഖ കുല്ലാര്‍വാറാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്.

എന്തായാലും ചിത്രത്തില്‍ മഹിയെ കണ്ടാല്‍ അരുന്ധതിയാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ് ആരും നെറ്റി ചുളിക്കില്ലെന്നാണ് കണ്ടവര്‍ പറയുന്നത്.

Advertisement