കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ടി.പി ചന്ദ്രശേഖരന്റെ കുടുംബാംഗങ്ങളെ കാണാന്‍ ബംഗാളി എഴുത്തുകാരി മഹേശ്വതാദേവി അടുത്ത 12 ഒഞ്ചിയത്തെത്തും.

മെയ് 12ന് കോഴിക്കോട് നടക്കുന്ന അക്രമരാഷ്ട്രീയത്തിനെതിരായ ജനകീയ കൂട്ടായ്മയിലും മഹേശ്വതാദേവി പങ്കെടുക്കും. ഇവരെക്കൂടാതെ മംഗത്ത് റാം ഫസ് ല, സ്വതന്‍ മുഖര്‍ജി, സാറാജോസഫ്, ബര്‍ലിന്‍ കുഞ്ഞനന്ദന്‍, ഹമീദ് ചേന്ദമംഗലൂര്‍, എന്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ കൂട്ടായ്മയില്‍ പങ്കാളികളാവും.

ബംഗാളിലെ ജനകീയ സമരങ്ങള്‍ക്കൊപ്പവും ആദിവാസി ദലിത് സമൂഹത്തിനൊപ്പവും എന്നും നിലകൊണ്ട ഇടത് സഹയാത്രികയാണ് മഹേശ്വതാ ദേവി. സിംഗൂരും നന്ദിഗ്രാമിലും ജനകീയസമരങ്ങള്‍ നടന്നപ്പോള്‍ ബംഗാളിലെ ഇടത് പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടില്‍ തന്റെ വിയോജിപ്പ് മഹേശ്വതാദേവി തുറന്നുപറഞ്ഞു.

1996ല്‍ ജ്ഞാനപീഠവും 1997ല്‍ മഗ്‌സസെ പുരസ്‌കാരവും നല്‍കി ഈ സാഹിത്യകാരിയെ ലോകം ആദരിച്ചു.

Malayalam news

Kerala news in English