maheswatha-deviതൃശൂര്‍: പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയവര്‍ അധികാരത്തിലിരിക്കുന്നത് ഒരിക്കലും നീതീകരിക്കാനാവില്ലെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹേശ്വതാദേവി. നോവലിസ്റ്റ് കോവിലന്റെ ഒന്നാം ചരമ വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തൃശൂരിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇങ്ങിനെ പറഞ്ഞത്.

‘ ഇത്തരം കേസുകളില്‍പ്പെട്ടവര്‍ അകപ്പെട്ടവര്‍ അധികാരത്തിലിരിക്കുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല. സ്ത്രീകളെ ചൂഷണത്തിന് വിധേയമാക്കിയ സംഭവം പശ്ചിമ ബംഗാളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ അവിടെ വില്‍പനച്ചരക്കാക്കപ്പെടുകയാണ്. സമൂഹത്തിലെ സ്ത്രീകളുടെ പങ്ക് മാനിക്കപ്പെടേണ്ടതാണ്- അവര്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം അറ്റുപോയിരിക്കയാണെന്നും ബംഗാള്‍ തിരഞ്ഞെടുപ്പ് ഇത് തെളിയിച്ചിരിക്കയാണെന്നും അവര്‍ പറഞ്ഞു.