Categories

പേസുമൊത്ത് ഇനിയൊരു സഖ്യമുണ്ടാകാനിടയില്ല: ഭൂപതി

ന്യൂദല്‍ഹി: ലിയാന്‍ഡര്‍ പേസുമൊത്ത് ഇനിയൊരു സഖ്യം ഉണ്ടാകാനിടയില്ലെന്ന് മഹേഷ് ഭൂപതി. ഭൂപതിയുടെ പുതിയ സഖ്യമായ രോഹന്‍ ബപ്പണ്ണയുമായുള്ള കൂട്ടുകെട്ടില്‍ താന്‍ പൂര്‍ണ്ണ സംതൃപ്തനാണെന്നും ഇനിയൊരു തിരിഞ്ഞു നോട്ടത്തിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ലെന്നും ഭൂപതി വ്യക്തമാക്കി.

‘ഞങ്ങള്‍ പരസ്പരം നന്നായി മനസ്സിലാക്കി. എന്റെ മൂവ്‌മെന്റിനനുസരിച്ച് പെരുമാറാനും കളിക്കളത്തില്‍ എനിയ്‌ക്കൊപ്പവും അതിലപ്പുറവും മത്സരിക്കാന്‍ ബൊപ്പണ്ണയ്ക്ക് കഴിയുന്നുണ്ട്. കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കില്‍ മാനസികമായ ഒരു ബന്ധം കൂടി അനിവാര്യമാണ്. നമ്മുടെ ചലനങ്ങള്‍ക്കനുസൃതമായി അവര്‍ക്കും കൂടി കളിക്കാന്‍ പറ്റണം. എന്നാല്‍ മാത്രമേ വിജയിക്കാന്‍ കഴിയൂ. സിംഗിള്‍സും ഡബിള്‍സും ഒരേപോലെ കളിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ രണ്ടുപേരും തെളിയിച്ചു കഴിഞ്ഞതാണ്. ‘

കഴിഞ്ഞ ഓസ്‌ട്രേലിയന്‍  ഓപ്പണ്‍ ഫൈനലിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഭൂപതി ബൊപ്പണ്ണ സഖ്യങ്ങള്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയിരുന്നു. ഒളിംപിക്‌സ് മത്സരങ്ങള്‍ക്കായി തന്നെയും പേസിനെയുമായിരുന്നു മികച്ച ടീമായി തിരഞ്ഞെടുത്തതെന്നും എന്നാല്‍ ഇനി അതിന്റെ ആവശ്യം വരുന്നില്ലെന്നും ഭൂപതി വ്യക്തമാക്കി. ഇപ്പോഴുള്ള അതേ കൂട്ടുകെട്ടില്‍  വരാനിരിക്കുന്ന ലണ്ടന്‍ ഒളിംപ്‌സില്‍ പങ്കെടുക്കുമെന്നും ഭൂപതി പറഞ്ഞു.

പതിനൊന്നാമത് ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടത്തിനു ശേഷം ഭൂപതിയ്ക്ക് ഒരു ഒളിംപിക്‌സ് മെഡല്‍ പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒളിംപ്ക്‌സിനെയും ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളെയും ഒരേ പോലെ കാണാന്‍ കഴിയില്ലെന്നാണ് ഭൂപതി പറയുന്നത്.

ഒളിംപിക്‌സ് മെഡലിന്റെ നേട്ടമാണ് എല്ലാവരും വലുതായി കാണുന്നത്. ഒളിംപ്‌സില്‍ മെഡല്‍ നഷ്ടമായാലും വിംബിള്‍ഡന്‍ മത്സരങ്ങളില്‍ നന്നായി കളിക്കാന്‍ ശ്രമിക്കും. മെഡലുകളൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും അത് സമയം മോശമായതുകൊണ്ടാണെന്നൊന്നും താന്‍ പറയാറില്ലെന്നും ഭൂപതി വ്യക്തമാക്കി.

ടെന്നീസ് കപ്പിന്റെ ഭാവി ശോഭനമാണെന്നാണ് ഭൂപതിയുടെ അഭിപ്രായം. ദല്‍ഹിയിലെ യുവതാരമായ സുമിത് നകല്‍ ഇന്ത്യന്‍ ടെന്നിസിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്ന താരമാണ്.അമേരിക്കന്‍ കപ്പ് ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കാന്‍ സുമിതിന് കഴിഞ്ഞിട്ടുണ്ട്. സുമിത് ഇന്ത്യന്‍ ടെന്നിസിന് മുതല്‍ക്കൂട്ടാവുമെന്നും അഭിപ്രായപ്പെട്ടു. ഇതോടൊപ്പം തന്നെ സോംദേവ് ദേവ് വര്‍മ്മനെയും യൂകി ബാംഭ്രിയേയും പ്രശംസിക്കാനും ഭൂപതി മറന്നില്ല.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.