എഡിറ്റര്‍
എഡിറ്റര്‍
ഫ്രഞ്ച് ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് സാനിയഭൂപതി സഖ്യത്തിന്
എഡിറ്റര്‍
Friday 8th June 2012 9:16am

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം ഇന്ത്യന്‍ ജോഡികളായ സാനിയ മിര്‍സ-മഹേഷ് ഭൂപതി സഖ്യത്തിന്. സഖ്യത്തിന്റെ രണ്ടാം ഡബിള്‍സ് കിരീടമാണ്. ഭൂപതിയുടെ പിറന്നാള്‍ ദിനത്തിലാണ് സഖ്യം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്.

ക്ലൗഡിയ ജാന്‍സ് സാന്റിയാഗോ ഗോണ്‍സാലസ് സഖ്യത്തെ 7-6, 6-1 എന്നിങ്ങനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും 13 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടമാണ് ഫൈനലില്‍ കാണാന്‍ സാധിച്ചത്.

ഭൂപതിയുടെ എട്ടാം ഡബിള്‍സ് കിരീടമാണ് ഇത്. ഇതുവരെ 12 പ്രധാനമത്സരങ്ങളില്‍ ഭൂപതി വിജയം നേടിയിട്ടുണ്ട്.

Advertisement