എഡിറ്റര്‍
എഡിറ്റര്‍
ഭൂപതിക്കും ബൊപ്പണ്ണയ്ക്കും രണ്ട് വര്‍ഷത്തെ വിലക്ക്
എഡിറ്റര്‍
Sunday 16th September 2012 11:02am

ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതിക്കും രോഹന്‍ ബൊപ്പണ്ണയ്ക്കും ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്‍ രണ്ട് വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഒടുവില്‍ ഇരുവരുടേയും വിലക്കില്‍ ചെന്നവസാനിച്ചിരിക്കുന്നത്. അച്ചടക്ക ലംഘനത്തിനാണ് വിലക്കെന്നാണ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.

Ads By Google

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം ഡബിള്‍സ് കളിക്കാന്‍ ഇരു താരങ്ങളും തയാറായിരുന്നില്ല. ഇതിനെതുടര്‍ന്ന് ടെന്നിസ് അസോസിയേഷന്‍ ഒളിമ്പിക്‌സ് ഡബിള്‍സിന് രണ്ട് ടീമുകളെ അയക്കുകയായിരുന്നു. വിഷ്ണുവര്‍ധനായിരുന്നു പെയ്‌സിന്റെ പങ്കാളി.

ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഭൂപതിയേയും ബൊപ്പണ്ണയെയും ഒഴിവാക്കിയിട്ടുണ്ട്.

Advertisement