എഡിറ്റര്‍
എഡിറ്റര്‍
ടീമിന്റെ കഴിവില്‍ വിശ്വാസമുണ്ട്: ധോണിയുടെ വാക്കുകളിലൂടെ…
എഡിറ്റര്‍
Friday 28th September 2012 11:38am

 


ഫോം എന്ന് പറയുന്നത് ഓരോ കളിക്കാരനെയും സംബന്ധിച്ച് നിര്‍ണായകമാണ്. ഫോം നഷ്ടപ്പെട്ടാല്‍ പിന്നെ ടീമില്‍ നിന്നിട്ട് കാര്യമില്ല.

അത് ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും. ഇന്ത്യന്‍ ടീമിന് വേണ്ടത് മികച്ച രീതിയില്‍ കളിക്കുന്ന കഴിവുള്ള താരങ്ങളെയാണ്.

എന്നുകരുതി ഫോം നഷ്ടപ്പെട്ടവരെ എന്നന്നേക്കുമായി തഴയുമെന്നല്ല പറയുന്നത്. മഹേന്ദ്ര സിംങ് ധോണി സംസാരിക്കുന്നുഫോസ് ടു ഫേസ് / മഹേന്ദ്ര സിംങ് ധോണി
മൊഴിമാറ്റം
/ ആര്യ.പി


ഓസ്‌ട്രേലിയയ്‌ക്കെതിരെ ശക്തമായ ഒരു മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഏതുവിധേനയും ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരം ജയിച്ച് സൂപ്പര്‍ എട്ടിലെ കരുത്തന്‍മാരാകാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യയുടെ ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് എല്ലാ വിധ ടെന്‍ഷനും അനുഭവിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്ത്. ടീം സെലക്ഷനെ കുറിച്ചും മത്സരത്തിനായുള്ള തയ്യാറെടുപ്പുകളെ കുറിച്ചും ധോണി സംസാരിക്കുന്നു..

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ന് ടീം ഇറങ്ങുന്ന ടീം കരുത്തരാണോ ?

അഞ്ച് ബൗളര്‍മാരെ വെച്ചാണ് ഇന്ന് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. ആ സെലക്ഷന്‍ തന്നെ ഏറെ പാടുള്ളതായിരുന്നു. ഓസ്‌ട്രേലിയന്‍ ടീം കരുത്തരാണ്. അതുകൊണ്ട് തന്നെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ഗ്രൂപ്പിനെയാവണം ഇന്ന് ഇറക്കേണ്ടത്.

Ads By Google

അഞ്ച് ബൗളര്‍മാരെ ഇറക്കുന്നത് ശരിക്കും ഒരു പരീക്ഷണമാണ്. ഇനി മത്സരശേഷം മാത്രമേ അതിന്റെ റിസള്‍ട്ട് പറയാന്‍ കഴിയുകയുള്ളൂ.

അഞ്ച് താരങ്ങളെ കളിപ്പിക്കുകയെന്നാല്‍ സെവാഗിനെ പുറത്തിരുത്താനുള്ള ശ്രമമാണോ?

സെവാഗിനെയോ യുവരാജിനെയോ പുറത്തിരുത്തേണ്ടി വരും. എന്നാല്‍ യുവി ഇപ്പോള്‍ മികച്ച ഫോമിലാണ്. അതുകൊണ്ട് അദ്ദേഹത്തെ പുറത്തിരുത്തുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല.

ഓസ്‌ട്രേലിയന്‍ ടീമിലെ ഷേന്‍ വാട്‌സണും ഡേവിഡ് വാര്‍ണറും ഒന്നിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ടിനെ കുറിച്ച് ?

മികച്ച ഓപ്പണേഴ്‌സ് ആണ് ഇരുവരും. ലോകക്രിക്കറ്റിലെ തന്നെ മികച്ച താരങ്ങള്‍. ക്രിക്കറ്റ് എങ്ങനെ കളിക്കാമെന്ന് അവര്‍ക്കറിയാം. വളരെയേറെ ഉത്സാഹത്തോടെയും അതിലുപരി ആക്രമിച്ച് കളിക്കുകയും ചെയ്യുന്നവരാണ് ഇരുവരും. ഓപ്പണിങ് കൂട്ടുകെട്ട് എത്ര പെട്ടന്ന് തകര്‍ക്കാന്‍ കഴിയുന്നോ അത്രയും വേഗം ടീമിനെ പ്രതിസന്ധിയിലാക്കാന്‍ സാധിക്കും.

കഴിഞ്ഞ കുറേ നാളുകളായുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് ?

ശക്തരായ ടീം തന്നെയാണ് ഇന്ത്യ. എന്നാല്‍ ചില അവസരങ്ങളില്‍ ബൗളിങ് സൈഡും ബാറ്റിങ് സൈഡും മോശമാകാറുണ്ട്. ഏതാണ്ട് അഞ്ച് വര്‍ഷമായി എന്റെ ശ്രദ്ധ മുഴുവന്‍ ഇന്ത്യന്‍ ടീമിലാണ്. ടീമംഗങ്ങള്‍ക്ക് വേണ്ടതൊക്കെ ചെയ്ത്് അവരുടെ കൂടെ നില്‍ക്കാന്‍ തയ്യാറാണ് ഞാന്‍.

ഷോര്‍ട്ട് പിച്ച് പന്തുകള്‍ കളിക്കുന്നതില്‍ ഇന്ത്യന്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാര്‍ നിലവാരം പുലര്‍ത്തുന്നില്ലെന്ന് തോന്നുന്നുണ്ടോ?

ടെസ്റ്റ്, ഏകദിനം, ട്വന്റി20 തുടങ്ങി ക്രിക്കറ്റിലെ എല്ലാതരം കളികളിലും പരിചയമുള്ളവരാണ് നമ്മുടെ താരങ്ങള്‍. പിന്നെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുന്നത് എല്ലാ ടീമിലെ ബാറ്റ്‌സ്മാന്മാര്‍ക്കും പ്രശ്‌നമുള്ള കാര്യമാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു മാത്രമായി അതിലൊരു പ്രശ്‌നമില്ല.

അടുത്ത പേജില്‍ തുടരുന്നു

Advertisement