Categories

ധോനിയെ 26കോടിയ്ക്ക് മദ്യ രാജാവ് സ്വന്തമാക്കി

ന്യൂദല്‍ഹി: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനി ഗുഡ് ടൈസിന്റെ പുതിയ രാജാവ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഇനിമുതല്‍ മദ്യരാജാവും കോണ്‍ഗ്രസ് എം.പിയുമായ വിജയ് മല്യയുടെ യു.ബി ഗ്രൂപ്പിന്റെ ബ്രാന്റ് അംബാസിഡറാകും. ഒരു വര്‍ഷം എട്ട് കോടിയാണ് ധോനിയുടെ വില.

മൂന്നുവര്‍ഷത്തെ കരാറാണ് ധോനി വിജയ് മല്യയുമായുണ്ടാക്കിയത്. ഒരിന്ത്യന്‍ ക്രിക്കറ്റ് താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പരസ്യകരാറാണിത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ജനുവരിയിലുണ്ടാവും.

പരസ്യക്കരാറിന്റെ കാര്യത്തില്‍ ബോളീവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖിനൊപ്പമെത്തിയിരിക്കുകയാണ് ധോനിയിപ്പോള്‍. അമീരാണ് ഏറ്റവും മുന്നില്‍. ഋതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റാണ് ധോനിയുടെ പരസ്യകാരാറുകള്‍ കൈകാര്യം ചെയ്യുന്നത്. 210കോടിയുടെ കരാറാണ് ധോനി കമ്പനിയുമായി ഒപ്പുവച്ചിട്ടുള്ളത്.

അഞ്ച് വര്‍ഷത്തേക്ക് റീബോക്കുമായുണ്ടാക്കിയ 30കോടി രൂപയുടെ പരസ്യക്കരാറാണ് ധോനിയ്ക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലുത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.