എഡിറ്റര്‍
എഡിറ്റര്‍
യുവാക്കളെ ലക്ഷ്യമിട്ട് മഹീന്ദ്ര പുതിയ ടൂവീലര്‍ പുറത്തിറക്കി. റോഡിയോ RZ.
എഡിറ്റര്‍
Thursday 21st June 2012 2:00pm

രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ട് മഹീന്ദ്ര പുതിയ ടൂവീലര്‍ പുറത്തിറക്കി. റോഡിയോ RZ.
125 സിസി എഞ്ചിനുള്ള റോഡിയോ RZ ന്റെ വില ഇതേ ശ്രേണിയിലുള്ള ഡ്യൂറോ DZ നേക്കാള്‍ 2500 കൂടുതലാണ്. സ്‌കൂട്ടറിന്റെ തമിഴ്‌നാട് എക്‌സ് ഷോറൂം വില 50,710 ആണെങ്കില്‍ ആന്ധ്രാപ്രദേശില്‍ എത്തുമ്പോള്‍ ഇത് 49,575 ആണ്. 49,410 ആണ്. സ്‌കൂട്ടറിന്റെ കേരളത്തിലെ എക്‌സ് ഷോറൂം വില.

ഡ്യൂറോയേക്കാള്‍ വില കൂടുതലാണെങ്കിലും കൂടുതല്‍ സൗകര്യങ്ങളും RZ ന് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതല്‍ നിറങ്ങളിലും RZ ലഭ്യമാണ്. നഗരങ്ങളിലെ കോളേജ് സ്റ്റുഡന്റ്‌സിനേയും യുവാക്കളേയും ലക്ഷ്യമിട്ടാണ്  RZ അവതരിപ്പിച്ചിരിക്കുന്നത്.

125 സിസി ശ്രേണിയിലുള്ള സ്‌കൂട്ടറുകള്‍ക്ക് പൊതുവേ നല്ല സ്വീകാര്യതയാണ് കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് ഇതേ ശ്രേണിയിലുള്ള ബൈക്ക് മഹീന്ദ്ര വീണ്ടും ഇറക്കിയിരിക്കുന്നത്.

Advertisement