ഒട്ടോവ: ഇന്ത്യന്‍ വംശജനും ഫിജിയുടെ മുന്‍പ്രസിഡന്റുമായ മഹേന്ദ്രചൗധരിയടക്കം അഞ്ചുപേരെ ജാമ്യത്തില്‍ വിട്ടു. നിയമലംഘനം നടത്തി പ്രകടനത്തില്‍ പങ്കെടുത്തു എന്നാരോപിച്ചാണ് ചൗധരി, രസഞ്ജീത് മഹാരാജ്, ഗംഗാധരന്‍, ഗജ്രാജ് സിംഗ്, അഭയ് രാജ്, ഷമ്മി കപൂര്‍ എന്നിവരെ കഴിഞ്ഞവെള്ളിയാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്.

1999ലായിരുന്ന ചൗധരി ഫിജിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഒരുവര്‍ഷത്തിനുശേഷം ജോര്‍ജ്ജ് സ്‌പെയിറ്റിന്റേ നേതൃത്വത്തിലുള്ള ദേശീയവാദികള്‍ അട്ടിമറിനടത്തി അധികാരത്തില്‍ വരുകയായിരുന്നു. തുടര്‍ന്ന് 2006ല്‍ പട്ടാളമേധാവി വേറെയ്ക് ബെയ്‌നിമരാമ അധികാരം പിടിച്ചെടുത്തു.