എഡിറ്റര്‍
എഡിറ്റര്‍
മഹേള ജയവര്‍ദ്ധനെ 11,000 ടെസ്റ്റ് ക്ലബ്ബില്‍
എഡിറ്റര്‍
Monday 20th January 2014 12:55am

mahela2

ഷാര്‍ജ: ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ മഹേള ജയവര്‍ദ്ധനെ 11,000 ടെസ്റ്റ് ക്ലബ്ബില്‍.

ഷാര്‍ജയില്‍ പാക്കിസ്ഥാനെതിരെ ഇന്നലെ നടന്ന മൂന്നാമത്തെയും അവസാനത്തേയും ടെസ്റ്റ് മത്സരത്തിലാണ് 11,000 റണ്‍സ് ജയര്‍വര്‍ദ്ധനെ കുറിച്ചത്.

സയ്യിദ് അജ്മലിന്റെ പന്തില്‍ സിക്‌സ് അടിച്ചാണ് തന്റെ 141 ാം ടെസ്റ്റ് മത്സരത്തില്‍ ജയവര്‍ദ്ധനെ 11,000 റണ്‍സ് തികച്ചത്. ടെസ്റ്റ് മത്സരത്തില്‍ 11,000 റണ്‍സ് കുറിക്കുന്ന എട്ടാമത്തെ ബാറ്റസ്മാനും ശ്രീലങ്കന്‍ താരമായ ആദ്യ വ്യക്തിയുമായി ഇതോടെ മഹേള ജയവര്‍ദ്ധനെ.

ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ ഒന്നാമത്. 200 ടെസ്റ്റുകള്‍ കളിച്ച് 15,921 റണ്‍സ് നേടിയാണ് സച്ചിന്‍ പട്ടികയിലെ ഒന്നാമനായത്.

പട്ടികയില്‍ ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ ടീമിലെ താരങ്ങളാണ് ഇതുവരെ ഇടംപിടിച്ചത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, ജാക്ക് കാലിസ്, രാഹുല്‍ ദ്രാവിഡ്, ബ്രയാന്‍ ലാറ, ശിവ്‌നയര്‍ ചന്ദര്‍പോള്‍, അലന്‍ ബോര്‍ഡര്‍, മഹേള ജയവര്‍ദ്ധനെ  എന്നിവരാണ് ഉള്ളത്.

Advertisement