Categories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അമൂല്യരത്‌നങ്ങള്‍ പതിച്ച മഹാവിഷ്ണുവിഗ്രഹം

pathmanabhaswami-templeതിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്നും അമൂല്യരത്‌നങ്ങള്‍ പതിച്ച മഹാവിഷ്ണുവിഗ്രഹം കണ്ടെത്തി. സ്വര്‍ണത്തിന്റെ ആള്‍രൂപം, കങ്കണങ്ങള്‍, പട്ടകള്‍, അടുക്ക് മാലകള്‍ എന്നിവയും അറയില്‍ നിന്നും കണ്ടെടുത്തു.

ക്ഷേത്രത്തിലെ ബി അറ തുറന്നുപരിശോധിച്ചപ്പോഴാണ് ഈ അമൂല്യ നിധികണ്ടെത്തിയത്. എ അറ തുറന്നപ്പോള്‍ ഏകദേശം അരലക്ഷം കോടിയുടെ നിധിശേഖരം കണ്ടെത്തിയിരുന്നു.

കണ്ടെടുത്ത സൂക്ഷിപ്പുകള്‍ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കാനാണു സുപ്രീംകോടതി നിരീക്ഷകരുടെ തീരുമാനം. അളവറ്റ സ്വര്‍ണശേഖരരത്തെ കുറിച്ചു പുറംലോകം അറിഞ്ഞതോടെ പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്നലെ രാത്രി മുതലാണു കൂടുതല്‍ പൊലീസിനെ വിന്യസിച്ചത്. സുരക്ഷ ശക്തമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ നിധിപ്പുരയിലെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ ക്ഷേത്രത്തില്‍ സായുധസേനയുടെ സുരക്ഷ വേണ്ടിവരും.

3 Responses to “പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അമൂല്യരത്‌നങ്ങള്‍ പതിച്ച മഹാവിഷ്ണുവിഗ്രഹം”

  1. Unni krishna kurup

    ശ്രീ പദ്മനാഭന്റെ സ്വത്ത് ആര്‍കാ കൃത്യമായി അറിയേണ്ടത്?ഈ തിരച്ചിലിന് പിന്നില്‍ ആരാ?
    ആര്‍കും ഒരു പള്ളിയിലെ കണക്കറിയേണ്ടല്ലോ?

  2. balan

    ശ്രീ പട്മ്നഭ്ണ്ടേ സ്വതേ ജന്തതി നെന്നെ വി ആര്‍ കൃഷ്നൈയര്‍ ! പള്ളിയിലിം . ജരത്തിലും സ്വതേ ഉണ്ടങ്കില്‍ അതും ജനതിനുല്ലതനെ !

  3. Prof.V S Hariharan

    ഈ നിധി കൈകാര്യം ചെയ്യാനായി വി ആര്‍ കൃഷ്ണ അയ്യര്‍ സുകുമാര്‍ അഴിക്കോട്,ജി സുധാകരന്‍ എന്നിവര്‍ ഉള്‍പെടുന്ന ഒരു കംമിടിയെ എല്പിക്കാം.ഇത് എങ്ങിനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള പൂര്‍ണ അധ്ഹികാരം ഇവര്‍ക്ക് കൊടുക്കാവുന്നതാണ്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.