Categories

ഗാന്ധി പ്രതിമയില്‍ ബിയര്‍കുപ്പി മാല

ഷിംല: ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് അവഹേളനം. ഷിംലയുടെ നഗരഭാഗത്ത് സ്ഥിതിചെയ്യുന്ന ഗാന്ധി പ്രതിമയുടെ മേല്‍ ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ ചേര്‍ത്ത മാല ഇട്ടാണ് അജ്ഞാതര്‍ ഗാന്ധി പ്രതിമയെ അവഹേളിച്ചത്.

ഗാന്ധിജയന്തിയുടെ തലേന്ന് തിങ്കളാഴ്ച വൈകിട്ടാണ് പ്രതിമയില്‍ മാല കണ്ടത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ സമയം ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Ads By Google

ഇത്തരമൊരു കുറ്റകൃത്യം ചെയ്തത് ആരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും ശിക്ഷ നല്‍കുമെന്നും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേം കുമാര്‍ ദുമാല്‍ പറഞ്ഞു.

സംഭവം തികച്ചും നിരാശാജനകമാണ്. സാമൂഹിക മൂല്യങ്ങള്‍ക്ക് യാതൊരു രീതിയിലുള്ള പരിഗണനയും നല്‍കാത്തവരാണ് ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍. പോലീസും മറ്റും ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷിംലയിലെ ജനങ്ങള്‍ ഇത്തരത്തില്‍ ഗാന്ധി പ്രതിമയെ അവഹേളിക്കുമെന്ന് കരുതുന്നില്ലെന്നും ഗാന്ധി ആശയങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ചിലരാണ് ഇതിന് പിന്നിലെന്നും ഷിംല ഡെപ്യൂട്ടി മേയര്‍ തികേന്ദര്‍ പന്‍വാര്‍ പറഞ്ഞു.

നിരവധി വിദേശികള്‍ എത്തുന്ന സ്ഥലമാണ് ഷിംല. അതുകൊണ്ട് തന്നെ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പട്രോളിങ് ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന